പഠനതന്ത്രങ്ങൾ
പഠനതന്ത്രങ്ങൾ
1. സംവാദാത്മക പഠനതന്ത്രങ്ങൾ
2. ഗവേഷണാത്മക പഠനതന്ത്രങ്ങൾ
3. നിര്മാണാത്മക പഠനതന്ത്രങ്ങൾ
4. സർഗാത്മക പഠനതന്ത്രങ്ങൾ
5. വ്യക്തിഗത പഠനം
6. സംഘപഠനതന്ത്രങ്ങൾ
സംവാദാത്മക പഠനതന്ത്രങ്ങൾ
·
ചർച്ച
·
സംവാദം
·
സെമിനാർ
ചർച്ച (Discussion)
ഒരു നിശ്ചിത ലക്ഷ്യം നേടുന്നതിന് ആശയങ്ങളും വിവരങ്ങളും മുഖാമുഖം കൈമാറുന്ന പ്രക്രിയയാണ് ചർച്ച.
ചർച്ചകളെ രണ്ടായി തിരിച്ചിരിക്കുന്നു
·
ഔപചാരിക ചർച്ചകൾ - ക്ലാസ്സിൽ പഠനപ്രവർത്തനത്തോടൊപ്പം നടക്കുന്നവ
·
അനൗപചാരിക ചർച്ചകൾ - പാനൽ ചർച്ചകൾ, സിംപോസിയം, സെമിനാർ എന്നിവ
സംവാദം
രണ്ടോ അതിലധികമോ പഠിതാക്കൾ ഒരു വിഷയത്തെ സംബന്ധിച്ചു വ്യത്യസ്തമായ അഭിപ്രായങ്ങൾ യുക്തിസഹമായി അവതരിപ്പിക്കുന്ന ചർച്ചരൂപമാണ് സംവാദം.
സവിശേഷതകൾ
§ ജനാധിപത്യ സ്വഭാവമുള്ള ഒരു ആശയവിനിമയ രീതി.
§ കുട്ടികളെ പ്രചോദിപ്പിക്കുകയും ശേഷി വികസനത്തിനും സഹായിക്കുന്നു.
§ കുട്ടികളുടെ വിമർശന ചിന്തയെ(critical thinking)വളർത്തുന്നു.
§ ഒരു വിഷയത്തിന്റെ വിവിധ കാഴ്ചപ്പാടുകൾ വിശകലനം ചെയ്യുന്നു.
§ പഠിതാവിന്റെ ആശയ വിനിമയ ശേഷി വർധിപ്പിക്കുന്നു.
§ പ്രതിപക്ഷ ബഹുമാനം വളർത്തുന്നു.
പ്രവർത്തനം
ü രണ്ടു ഗ്രൂപ്പുകൾ ഉണ്ടാക്കുന്നു.
ü കുട്ടികളിലൊരാളോ അദ്ധ്യാപകനോ മോഡറേറ്ററായി പ്രവർത്തിക്കുന്നു.
ü രണ്ടു വാദങ്ങളെയും ക്രോഡീകരിക്കണം
ü ധാരണകൾ ഭരണഘടനാമൂല്യങ്ങൾക്ക് വിരുദ്ധമാവരുത്.
സെമിനാർ
ആശയങ്ങളുടെ വിശകലനത്തിനും വിശദീകരണത്തിനും സഹായിക്കുന്ന നൂതന പഠനതന്ത്രമാണ് സെമിനാർ.
പ്രവർത്തനം
Ø മുൻകൂട്ടി നിശ്ചയിച്ച ഒരു വിഷയത്തിൽ ഒന്നോ അതിൽ കൂടുതലോ പഠിതാക്കൾ പ്രബന്ധം തയ്യാറാക്കുന്നു.
Ø ഒന്നിൽ കൂടുതൽ പേർ അവതാരകരായിട്ടുണ്ടെങ്കിൽ പ്രസ്തുത വിഷയത്തിൻറെ വിവിധ വശങ്ങൾ അവതരിപ്പിക്കുന്നു.
Ø മോഡറേറ്ററുടെയും മറ്റു സഹപാഠികളുടെയും മുന്നിൽ വിഷയം അവതരിപ്പിക്കുന്നു.
Ø തുടർന്ന് ചോദ്യോത്തരസമയവും ചർച്ചയും നടത്തുന്നു.
Ø ഒടുവിൽ മോഡറേറ്റർ ആശയങ്ങൾ ക്രോഡീകരിക്കുന്നു.
ഗവേഷണാത്മക പഠനതന്ത്രങ്ങൾ
വിവരങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിച്ചു പ്രശ്നം പരിഹരിക്കുന്ന പഠനതന്ത്രമാണ്.
Ø പ്രോജക്ട്
Ø സർവേ
പ്രോജക്ട്
പ്രോജക്ട് ഒരു പഠനരീതിയിട്ടും പഠനതന്ത്രമായും പ്രയോജനപ്പെടുത്തുന്നു. പ്രവർത്തനത്തിലൂടെ പഠനം എന്ന തത്വമാണുപയോഗിക്കുന്നതു.
പ്രോജക്ട് ഒരു രീതി ശാസ്ത്രമാണ്. പ്രോജക്ട് രീതി പ്രയോഗികവാദത്തിൻറെ ഭാഗമാണ്.
നിർമ്മാണാത്മക തന്ത്രങ്ങൾ.
ശാരീരികമായ ശേഷി ഉൾകൊള്ളുന്ന പ്രവർത്തനങ്ങൾ ആണ് ഈ വിഭാഗത്തിൽ പെടുന്നത്. ഉദാഹരണമായി പഠനപ്രക്രിയയുടെ ഭാഗമായി മോഡലുകളുടെ നിർമ്മാണം,
രൂപങ്ങൾ, പഠനോപകരണങ്ങൾ, ഐ സി ടി പ്രയോജനപ്പെടുത്തി തയാറാക്കുന്ന സാമഗ്രികൾ . ചലനപര പഠനശൈലിയിൽ ഇതു നടപ്പിലാകുന്നു.
മികവുകൾ
Ø ഏകാഗ്രതയോടുള്ള പ്രവർത്തനം ഉറപ്പിക്കുന്നു.
Ø പഠനത്തിന്റെ ഭാഗമായി മൂർത്തമായ ഉത്പന്നങ്ങൾ രൂപപ്പെടുന്നു.
Ø ആത്മവിശ്വാസവും ആനന്ദവും ലഭിക്കുന്നു.
സർഗാത്മക
തന്ത്രങ്ങൾ(Creative strategies)
പഠനപ്രക്രിയയുടെ ഭാഗമായി സർഗാത്മക പ്രവർത്തനങ്ങൾക്കിടം നൽകുന്ന തന്ത്രമാണ്
•
ആശയം നാടകമാക്കൽ
•
റോൾപ്ലേ
•
പാവനാടകം
•
നൃത്താവിഷ്കാരം
•
ശില്പശാലകൾ
വ്യക്തിഗത
പഠനം
v കുട്ടികളുടെ സവിശേഷ കഴിവുകളും താല്പര്യവും പരിഗണിച്ചു മുന്നേറുന്ന ഒരു പഠനതന്ത്രമാണ്.
v സ്വയം പഠിച്ചു മുന്നേറാൻ സാധിക്കുന്നവർക്കു അത്തരത്തിലുള്ള അവസരങ്ങൾ നൽകുന്നു.
v ജർമ്മൻ ബോധനരീതി ശാസ്ത്രജ്ഞനായ ഫ്രോബെൽ ആണ് ഈ രീതിക്കു അടിസ്ഥാനമിട്ടത്
വ്യക്തിഗത പഠനസന്ദർഭങ്ങൾ
§ സ്വയം വായിച്ചു ആശയം ഗ്രഹിക്കൽ
§ റഫറൻസിങ്
§ വായിച്ചു കുറിപ്പ് തയ്യാറാക്കൽ
ആവർത്തനപാഠം
1. വിവിധ പഠനതന്ത്രങ്ങൾ ഏവ?
2. വ്യക്തിഗത പഠനത്തിന്റെ ഗുണങ്ങൾ എന്തെല്ലാം?
3. സർഗാത്മകപഠനതന്ത്രങ്ങൾ ഉപയോഗപ്പെടുത്താവുന്ന പാഠഭാഗങ്ങൾ 5 ആം ക്ലാസ്സിലെ സയൻസ് പുസ്തകത്തിൽ നിന്നും കണ്ടെത്തുക.
Comments
Post a Comment