• ജെറോം എസ് ബ്രൂണർ
വൈജ്ഞാനിക പഠന
സിദ്ധാന്തങ്ങൾ (cognitive Learning)
·
ജെറോം എസ് ബ്രൂണർ - അമേരിക്കൻ
മനഃശാസ്ത്ര്ജ്ഞൻ
·
ജനനം - 1915 ഒക്ടോബർ
1 നു ന്യൂയോർക്കിൽ
·
സംഭാവന - ശിശുവികാസഘട്ടങ്ങളെക്കുറിച്ചു
സമഗ്രമായ കാഴ്ചപ്പാട് അവതരിപ്പിച്ചു.
·
ഔദ്യോഗികജീവിതം - ഹാർവാർഡ്,ഓക്സ്ഫോർഡ്
തുടങ്ങിയ സർവകലാശാലകളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
·
മരണം - 2016 ജൂൺ 5
·
പുസ്തകങ്ങൾ - The Process of
Education, Actual Mind, Possible Worlds, The Culture of Education
ബ്രൂണറുടെ
പഠനസങ്കൽപ്പങ്ങൾ
പഠനം ഒരു സജീവമായ
ഒരു സാമൂഹിക പ്രക്രിയയാണെന്ന വിഗോട്സ്കിയുടെ ആശയ അടിസ്ഥാനത്തിൽ തന്നെയാണ് ബ്രൂണർ
തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ,
വിദ്യാഭ്യാസം എന്നാൽ - കുട്ടികളുടെ
ബുദ്ധിപരമായ വികാസത്തെ ത്വരിതപ്പെടുത്താനും കൂടുതൽ മികവുറ്റതാക്കാനുമുതകുന്ന
രീതിയിൽ ഒരു സാംസ്‌കാരിക ഉപകരണം(cultural
tool ) ആണ് വിദ്യാഭ്യാസം .
ഒരു വിഷയം പഠിക്കുക
എന്നതിനർത്ഥം - അതിന്റെ
ചിന്താരീതിയെ സ്വാംശീകരിച്ചു ആ
കാഴ്ചപ്പാടിലൂടെ പ്രശ്നങ്ങളെ കണ്ടെത്താനും തിരിച്ചറിഞ്ഞു അപഗ്രഥിക്കാനും പ്രശ്നപരിഹാരം
കണ്ടെത്തുന്നതിനും മറ്റുമുള്ള കഴിവ് വളർന്നു വരിക എന്നതാണ്.
അറിവ് നിർമാണ
പ്രക്രിയ
1. കുട്ടികളുടെ
വികാസഘട്ടങ്ങൾക്കനുസരിച്ചു സാംസ്‌കാരിക അറിവ് വിവർത്തനം ചെയ്യപ്പെടണം.
2. കൂടുതൽ അനുഭവ
സമ്പത്തുള്ള അദ്ധ്യാപകനും അനുഭവ സമ്പത്തു കുറഞ്ഞ കുട്ടികളും തമ്മിലുള്ള പരസ്പര
വിനിമയത്തിലൂടെ കുട്ടികൾ കൂടുതൽ കൂടുതൽ നേരിനോട് അടുത്തുവരുന്ന ചിത്രമാണ് ബ്രൂണർ
അവതരിപ്പിക്കുന്നത്.
3. അറിവ് നിർമാണ
പ്രക്രിയ ഒറ്റപ്പെട്ട അവസ്ഥയിലല്ല. മറിച്ചു സാമൂഹിക സന്ദർഭത്തിലാണ്
നടക്കുന്നതെന്ന് ബ്രൂണർ അഭിപ്രായപ്പെടുന്നു.
4. കുട്ടി ഒരു സാമൂഹിക
ജീവിയാണ്. സാമൂഹികമായാ ജീവിതത്തിലൂടെ അനുഭവങ്ങളെ വ്യാഖാനിക്കുന്നതിനുള്ള പൊതു
ചട്ടക്കൂട് കുട്ടി സ്വായത്തമാക്കുന്നു.
5. ഏകാത്മകമായ ഒരു
പൊതുക്രമം എല്ലാ പഠിതാക്കൾക്കും കാണുവാൻ സാധ്യമല്ല.
ഓരോ വ്യക്തികളുടെയും
സാധ്യതകളുടെ പരമാവധി(Maximum) നിർണ്ണയിക്കുന്ന ഘടകങ്ങൾ
·
മുന്നനുഭവങ്ങൾ,
·
വികാസഘട്ടങ്ങൾ,
·
പഠനസാമഗ്രികളുടെ സ്വഭാവം,
·
വ്യക്തിവ്യതാസം എന്നിവയാണ്.
1. കുട്ടികളും
അദ്ധ്യാപകരും നടത്തുന്ന കൂട്ടായ ചർച്ചകളും സംവാദങ്ങളും പഠനത്തിന് അനുപേക്ഷണീയമാണ്.
2. കുട്ടികളുടെ
നിലവിലുള്ള ധാരണകൾക്കു അനുയോജ്യമായ രീതിയിൽ ചിട്ടപ്പെടുത്തിയ പഠന പ്രവർത്തനങ്ങളാണ്
അഭികാമ്യം. ഇതു പുതിയ അറിവിൻ്റെ സ്വാംശീകരണം സുഗമമാക്കും.
ആശയരൂപീകരണ പ്രക്രീയ
ആശയരൂപീകരണ
പ്രക്രീയയെ ബ്രൂണർ മൂന്ന് ഘട്ടങ്ങളായി വിശദീകരിക്കുന്നു.
ആശയരൂപീകരണ പ്രക്രീയ
പ്രവർത്തന
ഘട്ടം ബിംബന ഘട്ടം പ്രതിരൂപാത്മക
ഘട്ടം
(enactive stage) (iconic stage) (symbolic stage)
പ്രവർത്തനഘട്ടം [Enactive
stage – ]
പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടുകൊണ്ടുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. മൂർത്ത വസ്തുക്കൾ
ഉപയോഗിച്ചുകൊണ്ടുള്ള പഠനമാണിത്. ഇങ്ങനെ മനസ്സിലാക്കിയ കാര്യങ്ങൾ ഭാഷകളിലൂടെയോ
പ്രവർത്തനങ്ങളിലൂടെയോ ചിലപ്പോൾ വ്യാഖാനിക്കാൻ കഴിഞ്ഞെന്നു വരില്ല. ഏതൊരു
ആശയത്തിന്റെ
ഉദാഹരണം: വൃത്തം
വരക്കുക, സോപ്പ് പതച്ചു കുമിളകൾ ഉണ്ടാക്കുക, തുന്നൽ, ടൈപ്പിംഗ്
ബിംബന ഘട്ടം [ Iconic
Stage]
നേരിട്ടുള്ള
അനുഭവത്തിനു പകരം ബിംബങ്ങൾ (ചിത്രങ്ങൾ, മോഡലുകൾ മുതലായവ) ഉപയോഗിച്ചുള്ള പഠനമാണ് ഈ
ഘട്ടത്തിൽ നടക്കുന്നത്. ഉദാഹരണം: web of
life
പ്രതിരൂപാത്മക ഘട്ടം
[ Symbolic stage]
അമൂർത്താശയങ്ങൾ,
പ്രതീകങ്ങൾ, തുടങ്ങിയവ ഉപയോഗിച്ചുള്ള പഠനമാണ് ഈ ഘട്ടത്തിൽ നടക്കുന്നത്. കുട്ടി
നേടിയ അറിവിനെ പ്രതീകങ്ങൾ ഉപയോഗിച്ചു കോഡ് ചെയ്യുവാൻ ഈ ഘട്ടത്തിൽ സാധിക്കുന്നു.
ഉദാഹരണം : ബന്ദുരയുടെ
അഭിപ്രായത്തിൽ നിരീക്ഷണ പഠനത്തിൽ നടക്കുന്ന മധ്യസ്ഥ പ്രക്രിയകൾ -
A – Attention
R – Retention
Mr - Motor
Reproduction
M – Motivation
A.R.Mr.M ( എ ആർ മിസ്റ്റർ എം)
പഠനപ്രക്രിയ
മൂർത്ത വസ്തുക്കൾ
ആദ്യവും ചിത്രങ്ങളും രൂപങ്ങളും അടങ്ങിയ അമൂർത്ത വസ്തുക്കൾ അതിനുശേഷവും തുടർന്ന്
അമൂർത്ത വസ്തുക്കളും എന്ന ക്രമത്തിൽ പഠനാനുഭവങ്ങൾ ഒരുക്കുകയാണെങ്കിൽ ആശയരൂപീകരണം
കൂടുതൽ ദൃഢമാകും.
പ്രവർത്തനം
1 , 2 ക്ലാസ്സുകളിലെ ഓരോ പഠനനേട്ടം വീതമെടുത്തു ഈ രീതിയിൽ ആശയരൂപീകരണം നടത്തുന്നതിന് സഹായകമായ പ്രവർത്തനങ്ങൾ
തയ്യാറാക്കുക |
|
Comments
Post a Comment