പഠനശൈലിയും പഠനവേഗതയും
|
Name of the teacher
student: Kavitha Kamal R College: Budha College
of Teacher Education Class: Second Semester
D. El. Ed Date: 06/09/2021 Duration: 45 min |
Subject: Philosophy Unit: 3 പഠനരീതികളും പഠനതന്ത്രങ്ങളും |
പഠനശൈലിയും പഠനവേഗതയും
ഓരോ കുട്ടിയും അവൻറെ ഭാവത്തിലും രൂപത്തിലും നടപ്പിലും എന്നിങ്ങനെ എല്ലാ രീതിയിലും വ്യത്യസ്തനായിരിക്കുന്നതു പോലെ അവൻറെ പഠന ശൈലിയും പഠനവേഗതയും വ്യത്യസ്തമായിരിക്കും.
പ്രധാനമായും മൂന്നുതരം പഠനശൈലികളാണ് ഉള്ളത് .
·
കണ്ടു പഠിക്കുന്നവർ ( visual learners )
·
കേട്ട് പഠിക്കുന്നവർ ( auditory Learners )
·
പ്രവർത്തിച്ചു പഠിക്കുന്നവർ (Kinesthetic Learners)
ദൃശ്യപരപഠനശൈലി (visual learning style)
ആശയങ്ങളെയും വിവരങ്ങളെയും ചിത്രങ്ങളായി ബന്ധിപ്പിച്ചു പഠിക്കുന്ന രീതി. ഗ്രാഫുകൾ, മാപ്പുകൾ,വീഡിയോ,ഡയഗ്രം, ചാർട്ടുകൾ പട്ടികകൾ എന്നിവ ഉപയോഗപ്പെടുത്തി പഠന നിലവാരം ഉയർത്തുന്നു.
ശ്രവണപഠനശൈലി (auditory learning style)
പഠിതാവ് കേൾക്കുന്നതിലൂടെയും പറയുന്നതിലൂടെയും പഠിക്കുന്നു.
കഴിവുകൾ
Ø അദ്ധ്യാപകൻ പറയുന്ന ആശയങ്ങൾ ഫലപ്രദമായി സ്വംശീകരിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവ്
Ø മികച്ച ശ്രവണ ശേഷി
Ø ശ്രവിച്ചവ ഓർമ്മയിൽ സൂക്ഷിക്കാനുള്ള കഴിവ്
വിശേഷണങ്ങൾ
v പ്രവർത്തനങ്ങൾ വിശദമായി വിവരിക്കുന്നു
v വികാരങ്ങൾ ശബ്ദവ്യതിയാനത്തിലൂടെ പ്രകടിപ്പിക്കുന്നു
v ശ്രവിക്കുന്നതിനു കൂടുതൽ താത്പര്യം പ്രകടിപ്പിക്കുന്നു.
ചലനപരപഠന ശൈലി
ü പഠനോപകരണങ്ങൾ തയ്യാറാക്കൽ
ü ലാബ് പ്രവർത്തനങ്ങൾ
ü പാഠ്യവസ്തുവുമായി പ്രവർത്തനങ്ങളെ ബന്ധിപ്പിക്കൽ
ü നാടകീകരണം
ü കളികൾ
ഇങ്ങനെ ഏതെങ്കിലും ഒരു ശൈലിയിൽ മാത്രം ഉറച്ചു നിൽക്കുന്ന പഠിതാക്കൾ വളരെ കുറവായിരിക്കും. എന്നാൽ ഈ മൂന്നു സാധ്യതകളും എല്ലാവര്ക്കും പഠനത്തിൽ ആവശ്യമാണ്. അതുകൊണ്ടു തന്നെ ദൃശ്യപരവും ശ്രവണപരവും ചലനപരവുമായ പ്രവർത്തനങ്ങളുടെ ഉദ്ഗ്രഥനം ഓരോ പാഠ്യവസ്തുവിലുള്ള അനുഭവങ്ങൾ ഒരുക്കുന്നതിൽ ഉൾപ്പെടുത്തേണ്ടതാണ്.
പഠനവേഗത
ഓരോ കുട്ടിയും വ്യത്യസ്തനാണ് എന്ന തത്വം തന്നെയാണ് പഠനവേഗത എന്ന ആശയത്തിനും ആധാരം
പഠനവേഗത - ഒരാശയം സ്വാംശീകരിക്കാൻ ആവശ്യമായ സമയം ആണ് പഠനവേഗതയെ നിർണയിക്കുന്നത്
പഠനവേഗതയെ സ്വാധീനിക്കുന്ന ഘടകങ്ങൾ
§ താത്പര്യം
§ വൈകാരികനില
§ വിഷയത്തോടുള്ള അടുപ്പം
§ മുന്നനുഭവം
അദ്ധ്യാപനത്തിൽ ശ്രദ്ധിക്കേണ്ടത്
ഓരോ കുട്ടിയും വ്യത്യസ്തനാണെന്ന ധാരണ ഉണ്ടായിരിക്കുക
ഏല്ലാവരെയും പരിഗണിക്കുന്ന പഠനശൈലിയും പഠനപ്രക്രിയയും പാലിച്ചു ആസൂത്രണം നടത്തുക
ഓരോ കുട്ടിയുടെയും പഠനരീതിയും പഠനവേഗതയും പരിഗണിച്ചു ആസൂത്രണം ചെയ്യുക.
പഠനവേഗത പരിഗണിക്കാതെ പഠനപ്രക്രിയ നടത്തിയാൽ
o
കുട്ടികൾക്ക് കൃത്യമായ ആശയഗ്രഹണമോ ധാരണയോ ഇല്ലാത്ത അവസ്ഥ വരുക
സ്വാശീകരിക്കപ്പെടാത്ത ആശയങ്ങൾക്ക് മുകളിൽ വിനിമയം നടത്തുമ്പോൾ പുതിയ ആശയങ്ങൾ ഉൾകൊള്ളാൻ കഴിയാതെ വരുക.
o
പ്രസ്തുത വിഷയത്തോട് വിരക്തി തോന്നുകയും പഠനത്തിനുള്ള താത്പര്യം കുറയുകയും ചെയ്യുന്നു.
പഠനവേഗത കൂടുതലുള്ള കുട്ടികളെ പരിഗണിക്കേണ്ടത്
Ø അനുയോജ്യമായ അധിക പ്രവർത്തനങ്ങൾ നൽകുക
Ø സഹപഠനം പ്രോത്സാഹിപ്പിക്കുക
Ø ക്ലാസ് ലൈബ്രറി പ്രവർത്തനങ്ങൾ/ സാധ്യതകൾ പ്രയോജനപ്പെടുത്തുക
ഇങ്ങനെ എല്ലാ വിഭാഗം കുട്ടികളുടെയും പഠനവേഗത്തെ പരിഗണിക്കുന്ന ക്ലാസ്സ്മുറികളാണ് പാഠ്യപദ്ധതി വിഭാവനം ചെയ്യുന്നത് .
പ്രവർത്തനം
ചലനപരപഠന ശൈലിയിൽ ന്യുന സംഖ്യകൾ എന്ന ആശയം എങ്ങനെയൊക്കെ അവതരിപ്പിക്കാം?
ആവർത്തനപാഠം
1. ചലനപര പഠനശൈലിയിൽ ഉൾക്കൊള്ളിക്കാവുന്ന പ്രവർത്തനങ്ങൾ ഏതെല്ലാം?
2. പഠനവേഗത പരിഗണിക്കാതെ പഠനപ്രക്രിയ നടത്തിയാൽ കുട്ടികൾ നേരിടാവുന്ന പ്രശ്നങ്ങളെ അവലോകനം ചെയ്യുക
3. ഓരോ കുട്ടിയേയും പരിഗണിച്ചുള്ള പഠനത്തിൽ പഠനശൈലി, പഠനവേഗത തുടങ്ങിയ ആശയങ്ങൾക്കുള്ള പ്രാധാന്യം എന്താണ്? ഉദാഹരണസഹിതം വ്യക്തമാക്കുക?
Comments
Post a Comment