പഠനരീതി

 

Name : Kavitha Kamal R

College: Buddha College of Teacher Education

Class: Second Semester D. El. Ed

Date: 08/09/2021

Duration: 45 min

Subject: Philosophy

Unit:   3 പഠനരീതികളും പഠനതന്ത്രങ്ങളും

 

Topic:  പഠനരീതി

 

Learning aids: PPT.

 







Lesson Notes - 2

പഠനരീതി

നിലവിലുള്ള പാഠ്യപദ്ധതിയാണ് പഠനരീതി ഏതു വേണമെന്ന് നിശ്ചയിക്കുന്നത്.

കേരളത്തിൽ സാമൂഹിക ജ്ഞാന നിർമ്മിതിവാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതിയാണ് നടക്കുന്നത്.

പഠനരീതികളെ രണ്ടായി തിരിക്കാം

1.       ശിശുകേന്ദ്രിത പഠനരീതി

2.       അദ്ധ്യാപക കേന്ദ്രിത പഠനരീതി

ശിശുകേന്ദ്രിത പഠനരീതികൾ

*      അന്വേഷണാത്മക രീതി

*     പ്രശ്നപരിഹരണരീതി

*      അപഗ്രഥനരീതി

*      പ്രോജക്ട് രീതി

*      കളിരീതി

അന്വേഷണാത്മക രീതി (inquiry method)

അന്വേഷണാത്മകരീതിയെ ഹ്യുറിസ്റ്റിക് രീതി അല്ലെങ്കിൽ കണ്ടെത്തൽ രീതി എന്നും വിളിക്കുന്നു.

ഉപജ്ഞാതാവ് - പ്രൊഫ. ഹെൻറി എഡ്വേഡ്ആംസ്ട്രോങ് .

നിർവചനം – heuristic method is a method of teaching which involves our placing of children as far as possible in the attitude of a discover.

 

 


 

 

v  കുട്ടി സ്വയം പ്രശ്നപരിഹാരം  കണ്ടെത്തുകയും കണ്ടുപിടിക്കുകയും ചെയ്യുന്ന രീതി.

v  കുട്ടിയുടെ പ്രകൃതവുമായി ഏറെ ഇണങ്ങുന്നതു.

v  ഒരു സന്ദർഭമായോ അനുഭവമായോ ഉണ്ടാകുന്ന സംശയ നിവാരണത്തിനുള്ള അന്വേഷണമാണ് രീതിയുടെ കാതൽ.

അദ്ധ്യാപകന്റെ പങ്ക്

Ø  പഠനാംശവുമായി  ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിച്ചു കുട്ടിയിൽ അന്വേഷണത്വര സൃഷ്ടിക്കണം

 

Ø  അന്വേഷണരീതി, ചോദ്യങ്ങൾ എന്നിവ അർത്ഥപൂര്ണമാകാൻ പരോക്ഷമായി സഹായിക്കുകയും പ്രത്യക്ഷമായി പ്രോത്സാഹിപ്പിക്കുകയും വേണം.

അന്വേഷണാത്മക രീതിയുടെ സവിശേഷതകൾ

o   സ്വന്തം അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയും അറിവ് നേടുന്നു.

o   പ്രശ്നപരിഹരണത്തിൽ ആനന്ദമനുഭവിക്കുന്നു .

o   തെറ്റിനെ ഭയപ്പെടുന്നില്ല.

o   കാഴ്ചപ്പാടിൽ അയവുണ്ടാകുന്നു.

o   എല്ലാ ചോദ്യങ്ങൾക്കും അന്തിമമായ ഉത്തരം വേണമെന്ന് ശഠിക്കുന്നില്ല.

o   ഉത്തരത്തോടൊപ്പം കടന്നുപോയ പ്രക്രിയയും തുടർ പഠനത്തെ സഹായിക്കുന്നു.

o   സ്വയം പഠനത്തിന്റെ രീതിശാസ്ത്രം തിരിച്ചറിയുന്നു.

പ്രശ്നപരിഹരണരീതി

പഠനസന്ദർഭത്തിലോ ജീവിത സന്ദർഭത്തിലോ നേരിടുന്ന പ്രശ്നത്തെ പരിഹരിക്കുന്നതിനുള്ള അവസരമൊരുക്കുകയും പ്രശ്നവിശകലനം ചെയ്തു പരിഹാര പ്രവർത്തനങ്ങൾ നടത്തി പ്രശ്നം പരിഹരിക്കുന്ന രീതി.

ഉപജ്ഞാതാവ് - മേയർ (1983 )

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ബഹുതലങ്ങളുള്ള ഒരു പ്രക്രിയയാണ് പ്രശ്നപരിഹരണരീതി. പ്രശ്നപരിഹാരകാൻ തൻ നേരിടുന്ന പ്രശ്നവും മുന്നനുഭവങ്ങളും തമ്മിലുള്ള ബന്ധം കണ്ടെത്തിവേണം പരിഹാരത്തിനായി ശ്രമം തുടരുവാൻ.

ഐഡിയൽ മോഡൽ അവതരിപ്പിച്ചത് - ബ്രാൻസ്ഫോഡ് & സ്റ്റെയിൻ (1993 ).

 

 

 


 

 

  

നേട്ടങ്ങൾ

o   അമൂർത്തമായ പ്രശ്നപരിഹരണശേഷി വികസിപ്പിക്കാൻ സഹായിക്കുന്നു.

o   പ്രതിഫലനാത്മക ചിന്ത , യുക്തിചിന്ത എന്നിവ വളർത്തുന്നതിന് സഹായിക്കുന്നു.

പ്രശ്നപരിഹരണ പഠനരീതിയിൽ അദ്ധ്യാപകൻ പിന്തുടരേണ്ട ഘട്ടങ്ങൾ

·        പ്രശ്നം എന്തെന്ന് നിർണ്ണയിക്കൽ

·        പ്രശ്നത്തെക്കുറിച്ചും പ്രശ്നകാരണത്തെക്കുറിച്ചും വിവിധ സ്രോതസ്സുകളെക്കുറിച്ചു മനസ്സിലാക്കൽ

·        പ്രശ്നകാരണങ്ങളുടെ വിശകലനവും സാധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കലും

·        പരിഹാരങ്ങളുടെ ശക്തിദൗർബല്യങ്ങളും ദൂരവ്യാപകഫലങ്ങളും കണ്ടെത്തൽ.

·        ലക്ഷ്യത്തിലെത്തുന്നതിനു ഏറ്റവും യോജിച്ച പരിഹാരമാർഗം തിരഞ്ഞെടുക്കൽ.

·        പരിഹാരമാർഗത്തിന്റെ ഫലപ്രാപ്തി വിലയിരുത്തത്തിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കൽ.

 

അദ്ധ്യാപകന്റെ പങ്ക്

v  പ്രശ്നം നിർവചിക്കുന്നതിനു അവസരമൊരുക്കൽ.

v  ഓരോ ഘട്ടത്തിലും ആവശ്യമായ സഹായമൊരുക്കൽ.

v  നിർദേശങ്ങൾ രൂപീകരിക്കാൻ സഹായിക്കൽ

v  ഓരോ നിർദേശത്തെയും വിലയിരുത്താൻ അവസരമൊരുക്കൽ

v  നിഗമനങ്ങളുടെ കൃത്യത, യുക്തി എന്നിവ ഉറപ്പാക്കുന്നതിൽ സഹായിക്കൽ 

അപഗ്രഥന രീതി (Analytical Method)

അപഗ്രഥനം മനസ്സിൻറെ ഉയർന്ന തലത്തിലുള്ള പ്രകടനമാണെന്നു തൊണ്ടേക്കു (Thondike)അഭിപ്രായപ്പെടുന്നു.

പ്രശ്നത്തെ ഉപപ്രശ്നങ്ങളാക്കി മാറ്റി പരിഹാരം കാണുന്ന പ്രക്രിയയാണ് അപഗ്രഥന രീതി.

പ്രധാന നേട്ടങ്ങൾ

ü  എല്ലാ സംശയങ്ങളെയും ദൂരീകരിക്കാൻ കഴിയുന്ന യുക്തിസഹമായ രീതി.

ü  കണ്ടെത്തൽ പഠനത്തിനും ആശയഗ്രഹണത്തിനും യോജിച്ച രീതി.

ü  ഓരോ ഘട്ടവും വികസിച്ചു വരുന്നതും യുക്തിസഹവും നീതീകരിക്കാൻ കഴിയുന്നതുമാണ്.

ü  ഓരോ ഘട്ടത്തിലും നിരവധി ചോദ്യങ്ങളെ അഭിമുഖീകരിക്കുന്നതിനാൽ പഠിതാവിൻറെ ചിന്താശേഷി വർധിപ്പിക്കും.

ü  പ്രശ്നത്തിന്റെ വിവിധ വശങ്ങളും പ്രശ്നകാരണവും തിരിച്ചറിയാൻ കഴിയും.

ü  പ്രശ്നത്തിൽ അന്തർലീനമായ ആശയങ്ങളെ തിരിച്ചറിയാൻ സഹായിക്കും.

പരിമിതികൾ

o   ദൈർഘ്യമേറിയ പ്രക്രിയയാണ്.

o   മികവും വേഗവും ആർജിക്കാൻ പ്രയാസം

o   ഉയർന്ന തലത്തിലുള്ള രീതിയായതിനാൽ എല്ലാവർക്കും ഒരുപോലെ പ്രാപ്യമാകുന്നില്ല.

ആവർത്തനപാഠം

1.       പ്രശ്നപരിഹരണരീതിയിലെ ഘട്ടങ്ങൾ ഏതെല്ലാം?

2.       അപഗ്രഥനരീതിയുടെ നേട്ടങ്ങൾ എന്തെല്ലാം ?

Comments

Popular posts from this blog

LESSON PLAN

Year Plan