പിയാഷെയുടെ പഠന സിദ്ധാന്തം
Name: Kavitha Kamal R
College: Buddha College of Teacher Education
Class: Second Semester D. El. Ed
Date: 13/09/2021
Duration: 45 min Subject: Psychology
Unit: 1 പഠനം
Topic പിയാഷെയുടെ പഠന സിദ്ധാന്തം
Learning aids: PPT
Lesson Notes 4
മനുഷ്യന്റെ ബൗദ്ധിക പ്രക്രിയകൾക്കു പ്രാധാന്യം നൽകുന്ന ചിന്താധാരയാണ് ജ്ഞാതൃവാദം(cognitivism). കുട്ടി സ്വയം അറിവ് നിർമ്മിക്കുന്നുവെന്നും പഠനത്തിലൂടെ മനോമാതൃകകളുടെ(mental construct) രൂപീകരണമാണ് നടക്കുന്നതെന്നും ജ്ഞാതൃവാദികൾ അഭിപ്രായപ്പെടുന്നു ഈ വാദത്തിനു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിദ്യാഭ്യാസ ചിന്തകനാണ് ജീൻ പിയാഷെ.
പഠനം
ഓരോ പുതിയ അനുഭവവും പുതിയ ചില പഠനപ്രശ്നങ്ങൾ പഠിതാവിന്റെ മനസ്സിൽ ഉയർത്തുന്നു. ഇതു പഠിതാവിൻറെ വൈജ്ഞാനിക ഘടനയിൽ താത്കാലികമായ ഒരു അസന്തുലിതാവസ്ഥ (disequilibrium) സൃഷ്ടിക്കുന്നു. തുടർന്ന് സന്തുലിതാവസ്ഥ കൈവരിച്ചു സ്വസ്ഥത വീണ്ടെടുക്കാൻ വൈജ്ഞാനിക ഘടന ശ്രമിക്കുന്നു. ഈ ശ്രമമാണ് യഥാർത്ഥത്തിൽ പഠനം എന്ന പ്രക്രിയ.
പിയാഷെയുടെ പഠന സങ്കല്പം
പുതിയ അനുഭവങ്ങൾ വൈജ്ഞാനിക ഘടനയിൽ സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കാൻ രണ്ടു മാർഗങ്ങളാണ്.
അവ
സ്വംശീകരണം(assimilation) : നിലവിലുള്ള അറിവിനെ ഉപയോഗിച്ച് പുതിയ അനുഭവത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്നതാണ് സ്വംശീകരണം.
സ്കീമ (schema) :വൈജ്ഞാനിക ഘടനയിൽ എത്തിച്ചേരുന്ന പുതിയ വൈജ്ഞാനികാംശത്തെ സ്കീമ (schema) എന്നുവിളിക്കുന്നു. പുതിയ വൈജ്ഞനികാംശം വൈജ്ഞാനികഘടനയിൽ എത്തിചെരുന്നതിനെയും സ്വംശീകരണം എന്ന് വിളിക്കുന്നു
സംസ്ഥാപനം (Accommodation): പുതിയ അനുഭവത്തെ ഉൾക്കൊള്ളാനാവുംവിധം കുട്ടിയുടെ വൈജ്ഞാനികഘടന പുനഃക്രമീകരിക്കപ്പെടുന്നു. വൈജ്ഞാനികഘടനയുടെ വിപുലീകരണത്തിൽ ചെന്നെത്തുന്ന ഈ പുനഃക്രമീകരണമാണ് സംസ്ഥാപനം
ബൗദ്ധിക വളർച്ചയിൽ ചില വികസ ഘട്ടങ്ങൾ
1. ഇന്ദ്രിശ്ചാലക ഘട്ടം (sensory motor stage ) – 0 -2 years
• ശിശുവിൻറെ ജന്മം മുതൽ 2 വർഷം
• ഇന്ദ്രിയങ്ങളുടെയും മറ്റു അവയവങ്ങളുടെയും സഹായത്തോടെ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാൻ കഴിയുന്നു .
• കാര്യങ്ങൾ കണ്ടെത്താനും ഓരോന്നിനെയും പെരുവിളിക്കാനും തിരിച്ചറിയാനുമുള്ള പരിശീലനങ്ങളാണ് നൽകുന്നത്.
• കുട്ടിയുടെ വികസന ഘട്ടത്തിന്റെ സവിശേഷതക്കൊത്തു ഇന്ദ്രിയ സംവേദനങ്ങൾക്കു ഊന്നൽ നൽകുന്ന പഠന പ്രവർത്തനങ്ങൾ നൽകുന്നതാണ് ഉചിതം.
• ഭാഷയുമായുള്ള ബന്ധപ്പെടുത്താലും ആകാം
2. മനോവ്യാപാരപൂർവ്വ ഘട്ടം ( pre -operational stage ) – 2 – 7 years
o വസ്തുക്കളെയും അനുഭവങ്ങളെയും കുറിക്കാൻ പദങ്ങളും ബിംബങ്ങളും ഉപയോഗിക്കുന്ന ഘട്ടം.
o വസ്തുക്കളുടെയോ വ്യക്തികളുടെയോ അഭാവത്തിൽ അവയെ പ്രതിനിധാനം ചെയ്യാൻ ആദ്യദശയിൽ അടയാളങ്ങൾ ഉപയോഗിക്കുന്നു. (Symbolic function) എന്ന് വിളിക്കുന്നു. യുക്തിപൂർവകമായ മനോവ്യാപാരത്തിനു ശേഷി വികസിച്ചിട്ടില്ലാത്തതാണ് ഈ പേരിനു ആധാരം.
o ഫാന്റസിയും യാഥാർഥ്യവും തമ്മിൽ കൃത്യമായി തിരിച്ചറിയാൻ കഴിയുന്നില്ല.
o മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്നു.
ഭാഷയുമായുള്ള ബന്ധം
ഒരു വയസ്സാകുമ്പോഴേക്കും തിരിച്ചറിയാൻ കഴിയുന്ന പദങ്ങൾ ഉപയോഗിക്കുന്നു. പിയാഷെയുടെ അഭിപ്രായത്തിൽ, പത്തൊമ്പതു മാസം പ്രായമായ ഒരു കുട്ടിയുടെ പദസമ്പത്തു ഏകദേശം 50 വരെ ആയിരിക്കും. സംസാരിക്കാനുള്ള അവസരങ്ങൾ ഈ ഘട്ടത്തിൽ ഒരുക്കേണ്ടതായിട്ടുണ്ട്.
നാലു മുതൽ ഏഴു വയസ്സുവരെയുള്ള കാലഘട്ടത്തെ ആശയധാന പൂർവ്വഘട്ടം(pre-conceptual stage) എന്നറിയപ്പെടുന്നു.
പ്രത്യഭ്യജ്ഞചിന്ത(intuitive thought)ഉണ്ടാകുന്ന കാലമാണിത്.
ചിന്താമണ്ഡലത്തിൽ ധാരാളം കാര്യങ്ങൾ കടന്നുവരികയും എന്ത്, എന്തിനു, എന്തുകൊണ്ട് എന്നിങ്ങനെ നിരന്തരം ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്ന അവസരമാണിത്.
ആശയങ്ങൾ രൂപപ്പെട്ടുവരുന്ന സമയമാണെങ്കിലും അവയെ യുക്തിപൂർവ്വം മനോവ്യാപാരത്തിനു വിധേയമാക്കാൻ കഴിയില്ല.
കഴിയുന്നത്ര അനുഭവങ്ങൾ സമാഹരിച്ചു അവയെ സ്കീമകളാക്കി വൈജ്ഞാനിക ഘടനയിൽ പ്രതിഷ്ഠിക്കാനും അവ ഉപയോഗിച്ച് ക്രമേണ യുക്തിചിന്തയിലേക്കു പുരോഗമിക്കാനും കുട്ടികൾക്ക് സന്ദർഭങ്ങളും മാർഗ്ഗദർശനവും നൽകണം
3. മൂർത്ത മനോവ്യാപാര ഘട്ടം(concrete operational stage) 7- 11 years
യുക്തിസഹമായ മനോവ്യാപാരത്തിനു ശേഷിയില്ലാത്ത ഘട്ടത്തിൽ നിന്നും അതിനുള്ള ശേഷി ക്രമേണ വികസിക്കുന്ന ഘട്ടം
ആശയധാരണം ഏതാണ്ട് നടക്കുന്ന ഘട്ടമാണിതെന്നു പറയാം
മൂർത്തമായ ഇന്ദ്രിയാവബോധത്തിൽ നിന്നും ആശയത്തിലേക്ക് കൂടുതൽ അടുക്കുന്നു.
വിജ്ഞാനശകലങ്ങളെ നിയതമായ ഒരു ഉദ്ദേശ്യത്തിനുവേണ്ടി രൂപപ്പെടുത്തന്ന പ്രക്രിയയായ മനോവ്യാപാരത്തിനുള്ള ശേഷി പ്രകടിപ്പിച്ചു തുടങ്ങുന്നു.
എന്നാൽ യുക്തിചിന്തനം മൂർത്തമായ പദാര്ഥങ്ങളുടെയോ സാഹചര്യങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രമാണ് നടക്കുക.
തികച്ചും ഗുണാത്മകമായ യുക്തി വിചാരം ഈ ഘട്ടത്തിൽ കുറവായതിനാൽ അതിനൊത്ത പഠനപ്രവർത്തനങ്ങൾ നൽകണം.
4. ഔപചാരിക മനോവ്യാപാര ഘട്ടം(formal operational stage) 11 onwards)
വൈജ്ഞാനിക വികസനത്തിൽ സാരമായ വ്യതിയാനങ്ങൾ നടക്കുന്ന ഘട്ടം
ഗുണാത്മകവും ഔപചാരികവുമായ മനോവ്യാപാരത്തിനുള്ള ശേഷി വികസിക്കുന്നു.
സംഭാഷണങ്ങളിൽ ഏർപ്പെടാനും വാദിക്കാനും തർക്കിക്കാനും ചോദ്യം ചെയ്യാനും ദേഷ്യം പിടിക്കാനും പ്രതിഷേധിക്കാനും എല്ലാം തയാറാകുന്ന അവസ്ഥ.
ലോകം ഇങ്ങനെയാണെന്നും, ലോകം ഇങ്ങനെയാകണമെന്നുമുള്ള ചിന്തക്ക് വഴിമാറുന്ന അവസ്ഥ.
ഈ ഘട്ടത്തിൽ വൈജ്ഞാനിക വികാസത്തെ സ്വാധീനിക്കുന്ന 4 ഘടകങ്ങൾ.
1. പരിപക്വനം(maturation)
2. അനുഭവങ്ങൾ (Experience)
3. സാമൂഹിക പരിതസ്ഥിതി (Social Environment)
4. സന്തുലിതാവസ്ഥ ( Equilibrium)
അനുഭവങ്ങളുടെ പ്രാധാന്യം വലുതാണ്
അഭ്യാസങ്ങൾ
ഭൗതികാനുഭങ്ങൾ
യുക്തിചിന്താപരമായ അനുഭവങ്ങൾ എന്നിവയെല്ലാം ഇതിൽപ്പെടുന്നു.
പരിപക്വനം(maturation)നിശ്ചിത പ്രായമെത്തിയാലേ പലപ്രവർത്തനങ്ങളും കുട്ടിക്ക് സാധ്യമാകുകയുള്ളൂ. പരിപക്വനം ഭാഷയാർജിക്കുന്നതിലും ഒരു പ്രധാന ഘടകമാണ്.
ഓരോ ഘട്ടത്തിലും കുട്ടികളുടെ വൈജ്ഞാനികഘടന വേണ്ടവിധം വികാസം നേടുന്നുണ്ട് എന്ന് അദ്ധ്യാപകൻ ഉറപ്പുവരുത്തണം.
പാകപ്പെടാത്ത മനസ്സിലേക്ക് ഉയർന്ന ഒരു ആശയം കടത്താൻ ശ്രമിക്കുമ്പോൾ ധാരാളം ഊർജ്ജവും സമയവും ചെലവഴിക്കേണ്ടിവരുന്നു.
ഓരോ വ്യക്തിയും സ്വയം അറിവ് നിർമ്മിക്കാനാണ് അവസരം നൽകേണ്ടത് അതിനുള്ള മാനസിക തയാറെടുക്കൽ ആവശ്യമാണ്.
അറിവ് മൂന്നുവിധമുണ്ട്
1. ഭൗതികം : പദാർത്ഥങ്ങളുടെ ഘടനയും സ്വഭാവസവിശേഷതകളും അറിയാനുപകരിക്കുന്നവ
2. സാമൂഹികം: മറ്റുള്ളവരുമായി ഇടപെഴുകുമ്പോൾ സ്വായത്തമാകുന്നത്.
3. യുക്തിപരം: ഗണിത - തർക്കശാസ്ത്ര സംബന്ധിയായവ
|
|
|
|
അദ്ധ്യാപകൻ
വാദപ്രതിവാദങ്ങളിലൂടെ, പരിചയിച്ച അനുഭവങ്ങളിലൂടെ പുതിയ അറിവ് സൃഷ്ടിക്കാൻ ക്ലാസ്സുമുറിയിൽ വേദിയൊരുക്കണം .
ചിന്തയും പ്രതിഭയും അനുഭവങ്ങളുമെല്ലാം സമ്മേളിപ്പിച്ചു സമർത്ഥമായ ഇടപെടലുകൾ നടത്തിക്കൊണ്ടു കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ അദ്ധ്യാപകൻ ശ്രദ്ധ ചെലുത്തണം
പ്രവർത്തനം
കുട്ടിയുടെ ജനനം മുതൽ അറിവ് നിർമ്മിക്കാനായി നൽകാവുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുക
ആവർത്തന പാഠം
1. പിയാഷെയുടെ പഠനസങ്കല്പങ്ങൾ വിവരിക്കുക
2. വിദ്യാഭ്യാസത്തിൽ ജ്ഞാതൃവാദത്തിന്റെ പ്രസക്തി എന്ത്?
Comments
Post a Comment