വിഗോട്സ്കി നിർദേശിക്കുന്ന പഠനരീതികൾ
|
Name: Kavitha Kamal R College: Buddha College of
Teacher Education Class: Second Semester D.
El. Ed Date: 15/09/2021 Duration: 45 min |
Subject: Psychology Unit: 1- പഠനം Topic : വിഗോട്സ്കി നിർദേശിക്കുന്ന പഠനരീതികൾ Learning aids: PPT |
Lesson Notes - 6
വിഗോട്സ്കി
നിർദേശിക്കുന്ന പഠനരീതികൾ
·
സംഘപഠനം(Group
Learning)
·
സംവാദാത്മക പഠനം(Dialigical
Learning)
·
സഹവർത്തിത പഠനം (Collaborative
Learning)
·
പ്രതിക്രിയാധ്യാപനം(Reciprocal
Teaching)
സംഘപഠനം(Group
Learning)
·
ചെറിയ
ഗ്രൂപ്പുകളിൽ പ്രവർത്തിക്കുന്നത് പഠിതാക്കൾക്ക് ആശയങ്ങളും ധാരണകളും
പ്രകടിപ്പിക്കാനും അനുമാനങ്ങളും തെറ്റിദ്ധാരണകളും വെളിപ്പെടുത്താനും ഉൽപന്നങ്ങൾ
സൃഷ്ടിക്കാനോ സമവായത്തിലെത്താനോ മറ്റുള്ളവരുമായി ചർച്ച നടത്താനും
അവസരമൊരുക്കുന്നു.
·
പഠനവിഷയത്തിൽ ആഴത്തിലുള്ള അർത്ഥം കണ്ടെത്താനും ചിന്താശേഷി
മെച്ചപ്പെടുത്താനും ഗ്രൂപ്പ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
·
ജീവിതത്തിൽ അറിവ് രൂപപ്പെടുന്നതും പ്രസക്തമാകുന്നതും വിനിമയം ചെയ്യപ്പെടുന്നതും സാമൂഹ്യ സാഹചര്യത്തിലാണ്. അതിനാൽ പഠനസന്ദർഭങ്ങളെ സാമൂഹ്യവൽക്കരിക്കേണ്ടതായിട്ടുണ്ട്.
·
ക്ലാസ് സമൂഹത്തിൻറെ പരിഛേദമായിക്കണ്ട് അദ്ധ്യാപകൻ സംഘപഠനത്തിനു അവസരം നൽകണം
ആവശ്യകത
·
മത്സരാധിഷ്ഠിതവും
വ്യക്തികേന്ദ്രീകൃതവുമായി മാറിയ ഇന്നത്തെ
സമൂഹത്തിൽ പഠനത്തെ ഏകാന്തമായ ഒരു
പ്രക്രിയയായി മാറ്റുന്നത് നല്ലതല്ല.
·
ഞാൻ,എൻറെ എന്റേതുമാത്രം
എന്നിങ്ങനെ ചിന്തിക്കുന്ന ഈ കാലത്തു
സംഘപഠനം കാലഘട്ടത്തിൻറെ ആവശ്യമാണ്.
സംവാദാത്മക
പഠനം(Dialogical Learning)
ഒരു ആശയത്തെയോ പഠനപ്രശ്നത്തെയോ
കേന്ദ്രീകരിച്ചു രണ്ടോ അതിലധികം പേര് അന്യോന്യം ആദരവോടെ ആശയങ്ങൾ പങ്കുവെക്കുന്ന രീതിയാണ്
സംവാദം. സംവാദത്തിനു കൂടുതൽ സാധ്യതയുള്ള പഠനകാഴ്ചപ്പാടിനെയാണ് സംവാദാത്മകപഠനം എന്നുപറയുന്നത്.
·
ഉയർന്നതലത്തിലുള്ള
പഠനം നടത്തുന്നതിനുള്ള ഒരു രീതി.
·
ആശയങ്ങൾ ഉന്നയിക്കുക,
ചർച്ച ചെയ്യുക, ന്യായീകരിക്കുക,തെളിവുകൾ നിരത്തുക
എന്നിവ നടക്കുന്നു.
·
ചോദ്യങ്ങൾ, വിയോജിപ്പുകൾ,
വിരുദ്ധവീക്ഷണങ്ങൾ, കൂട്ടിച്ചേർക്കലുകൾ എന്നിവയും അവതരിപ്പിക്കുന്നു.
·
ഫലപ്രദമായി നടക്കുന്ന
കൊടുക്കൽ - വാങ്ങൽ പ്രക്രിയയിലൂടെ അറിവും വീക്ഷണവും കൂടുതൽ ആഴവും പരപ്പുമുള്ളതായി മാറുന്നു.
സംവാദാത്മക
പ്രവർത്തനങ്ങൾ
ഗ്രൂപ്പുചർച്ച
പൊതുചർച്ച
പാനൽ ചർച്ച
സെമിനാർ
സിംപോസിയം
സംവാദം
ബ്രെയിൻ സ്റ്റോമിങ്
വായന
v ക്രിയാത്മകമായ വായനയെ സംവാദമായി പരിഗണിക്കാം.
v വായിച്ച ആശയങ്ങളോട് യോജിപ്പും വിയോജിപ്പും ഉണ്ടകുന്നു.
v സംശയങ്ങൾ രൂപപ്പെടുമ്പോൾ കൂടുതൽ അന്വേഷിക്കുകയും വിലയിരുത്തുകയും
ചെയ്യുന്നു.
v സജീവമായ കൊടുക്കൽ വാങ്ങലുകൾ താരതമ്യേന കുറവായിരിക്കും.
സഹവർത്തിത
പഠനം (Collaborative Learning)
സഹവർത്തിത പഠനത്തിൽ
വ്യത്യസ്ത കഴിവുള്ളവരും വ്യത്യസ്ത സാമൂഹ്യ ചുറ്റുപാടിൽ നിന്നുമുള്ള കുട്ടികൾ ഒരുമിക്കുന്നു.
വ്യത്യസ്ത ചിന്തകളും ആശയങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊള്ളുകയും ചിലതിനെ നിരസിക്കുകയും
ചെയ്യുന്നു. പരസ്പരം പങ്കുവെച്ചും സംവദിച്ചു അറിവ് നേടുന്നു.
പ്രതിക്രിയാധ്യാപനം(Reciprocal
Teaching)
കുട്ടികൾക്ക് വായനാശീലം
നല്കുന്നതിനുവേണ്ടി വിഗോട്സ്കിയുടെ ആശയങ്ങളുടെ പിൻബലത്തോടെ രൂപീകരിച്ച രീതിയാണ്
പ്രതിക്രിയാധ്യാപനം.
ഒരു സഹപഠനസംഘം രൂപീകരിക്കുകയും
ആദ്ധ്യാപകനോ ധാരണ നിലവാരത്തിൽ മുന്നോക്കക്കാരായ കുട്ടികളോ ഗ്രൂപ്പിന് നേതൃത്വം നൽകുന്നു.
പ്രതിക്രിയാധ്യാപനത്തിലെ
നാലുഘട്ടങ്ങൾ
v സംഗ്രഹിക്കൽ (Summarizing)
v ചോദ്യം ചോദിക്കൽ (Questioning)
v വിശദീകരിക്കൽ(Explaining)
v പ്രവചിക്കൽ(Predicting).
പ്രവർത്തനം
സംവാദാത്മക
പ്രവർത്തനങ്ങൾ പ്രൈമറി ക്ലാസ്സുകളിൽ ഏതെല്ലാം
പാഠഭാഗങ്ങളിൽ നടപ്പാക്കാം
എന്ന് ഗ്രൂപ്പ് ചർച്ച
നടത്തി കുറിപ്പ് തയ്യറാക്കുക
ആവർത്തനപാഠം
1. സഹവർത്തിത പഠനവും സാംനഗപഠനവും
താരതമ്യം ചെയ്യുക
2. പ്രതിക്രിയാധ്യാപനം ഭാഷ പഠനത്തിൽ
എങ്ങനെ പ്രയോജനപ്പെടുത്താം?
Comments
Post a Comment