വിഗോട്സ്കിയുടെ പ്രധാന പഠനാശയങ്ങൾ

 

Name: Kavitha Kamal R

College: Buddha College of Teacher Education

Class: Second Semester D. El. Ed

Date: 14/09/2021

Duration: 45 min

Subject: Psychology

Unit:   1- പഠനം

 

Topic  വിഗോട്സ്കിയുടെ പ്രധാന പഠനാശയങ്ങൾ

 Learning aids: PPT

 

  

 

 

 

 

 

 

 

 

Lesson Notes - 5

സാമൂഹിക ജ്ഞാനനിർമ്മിതി വാദം (Social Constructivism)

പഠനം പ്രധാനമായും ഒരു സാമൂഹികപ്രക്രിയ എന്ന ആശയത്തെ ആധാരമാക്കി രൂപപ്പെട്ട ഒരു സിദ്ധാന്തമാണ് സാമൂഹിക ജ്ഞാനനിരിമിതി വാദംസാമൂഹിക ജ്ഞാനനിർമ്മിതി വാദം

പഠനം പ്രധാനമായും ഒരു സാമൂഹികപ്രക്രിയ എന്ന ആശയത്തെ ആധാരമാക്കി രൂപപ്പെട്ട ഒരു സിദ്ധാന്തമാണ് സാമൂഹിക ജ്ഞാനനിരിമിതി വാദം.

വിഗോട്സ്കിയുടെ ആശയങ്ങളുടെ അടിത്തറയിൽ രൂപപ്പെട്ട ചിന്താധാരയാണ് സാമൂഹിക ജ്ഞാനനിർമ്മിതിവാദം. പഠനം കേവലം വ്യക്തിപരവും ജീവശാസ്ത്രപരവുമായ പ്രക്രിയയാണ് എന്ന വാദത്തെ നിരാകരിക്കുകയും സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകൾക്ക് പഠനപ്രക്രിയയിൽ നിർണ്ണായകമായ സ്ഥാനമാണുള്ളതെന്നു വിഗോട്സ്കി അഭിപ്രായപ്പെട്ടു.

പഠനത്തിൽ സാമൂഹിക സാംസ്‌കാരിക ഘടകങ്ങൾക്ക് നൽകിയ പ്രാധാന്യം പരിഗണിച്ചു അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ സാമൂഹിക സാംസ്‌കാരിക പഠനസിദ്ധാന്തം((Socio Cultural Learning Theory) എന്ന് അറിയപ്പെടുന്നു.

വിഗോട്സ്കിയുടെ പ്രധാന പഠനാശയങ്ങൾ

1. പഠനം ഒരു സജീവ സാമൂഹ്യ സാംസ്‌കാരിക പ്രക്രിയ

*       എല്ലാ ഉയർന്ന മനോവ്യാപാരങ്ങളും സമൂഹവുമായുള്ള ഇടപഴകലിന്റെ അനന്തരഫലങ്ങളാണ്.

*       വ്യക്തിയും സമൂഹവും ഒരേ സമയം ഉല്പാദകരും പ്രത്യുല്പാദകരും ആണ് .

*       വ്യക്തി സമൂഹത്തെയും സമൂഹം വ്യക്തിയെയും സൃഷ്ടിക്കുകയും പുനഃസൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

*       സമൂഹത്തിന്റെ ഓരോ പതിയ സാഹചര്യവും പുതിയ പഠനാവശ്യങ്ങൾ ഉണ്ടാക്കുന്നു. അതനുസരിച്ചു പുതിയ സാംസ്കാരികോപകരണങ്ങൾ വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. സമൂഹത്തിൽ നടക്കുന്ന ഇത്തരം പഠനപ്രക്രിയയുടെ സാമൂഹികത കുട്ടിയേയും സ്വാധീനിക്കുന്നു.

*        കുട്ടി സമൂഹവുമായി ജനനം മുതൽ സംവദിച്ചു തുടങ്ങുന്നു. ഇത്തരം സാമൂഹിക ബന്ധങ്ങൾ കുട്ടിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും അന്തർധാരയായി വർത്തിക്കുന്നു. 

*       ശ്രദ്ധ യുക്തിചിന്ത, പ്രശ്നപരിഹരണം തുടങ്ങിയ എല്ലാത്തരം മനോവ്യാപാരങ്ങളും സാമൂഹികവും സാംസ്കാരികവുമായ ഇടപെടലിലൂടെ വികസിച്ചവയാണ്.

*       കൂടുതൽ അറിവുള്ളവരുമായി നടത്തുന്ന സഹകരണാത്മക സംവാദത്തിലൂടെയാണ് കുട്ടി മൂല്യങ്ങൾ, മനോഭാവങ്ങൾ, നൈപുണികൾ തുടങ്ങിയവ ആർജ്ജിക്കുന്നത്.

*       കുട്ടി ഒരിക്കൽ സംവാദത്തിൻറെ സാങ്കേതികവശങ്ങൾ സ്വായത്തമാക്കി കഴിഞ്ഞാൽ ഭാഷയുപയോഗിച്ചു ഇത്തരം സംവാദങ്ങളിൽ തുടർന്നും ഏർപ്പെട്ടുകൊണ്ടിരിക്കും.

2. സമീപസ്ഥ വികസമണ്ഡലം (Zone of Proximal Development)

വിഗോട്സ്കിയുടെ സുപ്രധാനമായ ഒരാശയമാണ് സമീപസ്ഥ വികസമണ്ഡലം.



ഓരോരുത്തർക്കും നിലവിലുള്ള കഴിവിനനുസരിച്ചു സ്വപ്രയത്നത്താൽ എത്തിച്ചേരാവുന്ന ഒരു നിലയും(current ability level) മറ്റുള്ളവരുടെ സഹായത്താൽ എത്തിച്ചേരാവുന്ന ഒരു ഉയർന്ന നിലയും(potential ability level) ഉണ്ട്. ഈ രണ്ടു നിലകൾക്കും ഇടതുയിലുള്ള മണ്ഡലത്തെയാണ് വികാസത്തിന്റെ സമീപസ്തമണ്ഡലം (Zone of Proximal Development)എന്ന് പറയുന്നത്.

                       


 

 

ഓരോ കുട്ടിയിലും ഈ രണ്ടു മണ്ഡലങ്ങളും പ്രകടമായതുകൊണ്ടു അവർക്കു എത്തിച്ചേരുവാനുള്ള ഉയർന്ന നിലയിൽ എത്തിക്കേണ്ടതായിട്ടുണ്ട്. അതിൽ അദ്ധ്യാപകർ,രക്ഷകർത്താക്കൾ,സഹപാഠികൾ, സമൂഹം, ടെക്നോളജി( കൂടുതൽ അറിവുള്ള മറ്റാരെങ്കിലും [More Knowledgeable Others]) തുടങ്ങിയവയുടെ പങ്കു നിർണ്ണായകമാണ്.

കൈത്താങ്ങ്(scaffolding)



എല്ലാവർക്കും ഒരുപോലെയാകണമെന്നില്ല,  ഓരോരുത്തർക്കും അവരുടേതായ ഉയർന്നനിലയിൽ എത്താൻ കഴിയുംവിധമുള്ള ഇടപെടലുകളാണ്  അദ്ധ്യാപകന്റെ  ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. കുട്ടിക്ക് സ്വാശ്രയപഠനം സാധ്യമാകുന്നത് വരെ അദ്ധ്യാപകൻ കൈത്താങ്ങ് (താൽക്കാലികമായ പിന്തുണ) നൽകണം.

ചുവടുറപ്പിച്ചു നിന്ന് തനിയെ നിന്ന് പ്രവർത്തിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് കുട്ടിക്ക് നൽകുന്ന സഹായത്തെ കൈത്താങ്ങ് (Scaffolding)എന്ന് വിഗോട്സ്കി വിശേഷിപ്പിച്ചു. കുട്ടിക്ക് പഠനത്തിൽ മുന്നോട്ടു പോകാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമ്പോൾ കുട്ടിയുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ട് അദ്ധ്യാപകൻ കൈത്താങ്ങ് നൽകണം. ചുരുക്കത്തിൽ കുട്ടിയുടെ പ്രശ്നങ്ങൾ പരിഗണിക്കുന്നതിനുള്ള ഒരു സാമൂഹ്യ ഇടപെടലാണ് കൈത്താങ്ങ്.

 


ആവശ്യംവേണ്ട സൂചനകൾ, മാർഗ്ഗനിർദ്ദേശങ്ങൾ, വിശദീകരണങ്ങൾ, ഉദാഹരണങ്ങൾ, ചിന്തയെ നയിക്കാവുന്ന ചോദ്യങ്ങൾ എന്നിവയിലൂടെ ഏതു സാധ്യമാകുന്നു

പ്രാഥമിക മാനസിക പ്രവർത്തനങ്ങൾ

പ്രാഥമിക മാനസിക പ്രവർത്തനങ്ങൾ എന്ന ബൗദ്ധിക വികാസത്തിനുള്ള കഴിവുകളോടെയാണ് കുട്ടികൾ ജനിക്കുന്നത്

അവ, 

·         ശ്രദ്ധ (Attention)

·         സംവേദനം(Sensation)

·         ധാരണ (Perception)

·         ഓർമ്മ(Memory)

അർത്ഥപൂർണ്ണമായ സാമൂഹിക സന്ദർഭങ്ങൾ പഠനത്തെ ഫലപ്രദമാക്കുന്നു.

കുട്ടിക്ക് വെല്ലുവിളി ഉണർത്തുന്നതും സ്വാഭികവുമായ പഠനസന്ദര്ഭങ്ങൾ നല്കുകുന്നതിലൂടെ പ്രശ്നം പരിഹരിക്കാൻ നിലവിലുള്ള അറിവ് പര്യാപ്തമല്ലാതാകുമ്പോൾ അത് കുട്ടിയെ സ്വയം പ്രേരിതപഠനത്തിലേക്ക് നയിക്കുന്നു.  അങ്ങനെ കുട്ടി അറിവിൻറെ നിർമ്മിതിയിലേക്കു നീങ്ങുന്നു.

സംവാദാത്മകത പഠനത്തെ ശക്തിപ്പെടുത്തുന്നു

പഠനം നടക്കുന്നത് സമൂഹവുമായുള്ള സംവാദത്തിലൂടെയാണ്. സംവാദം ജ്ഞാനഘടനയിൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. അവ പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങൾ അറിവിൻറെ നിർമ്മിതിയിലേക്കു നയിക്കുന്നു.

ഇതിനെ പരിപോഷിപ്പിക്കുന്ന പഠനരീതികൾ സ്വീകരിക്കണം.

പ്രവർത്തനം

വിഗോഡ്‌കിയുടെ കൈത്താങ്ങു എന്നാശയം നടപ്പിലാക്കാൻ സാധ്യമാകുന്ന പ്രൈമറി ക്ലാസ്സിലെ ഒരു പഠന സന്ദർഭം കണ്ടെത്തുക

ആവർത്തനപാഠം

വിഗോട്സ്കിയുടെ പ്രധാനപഠനസഹായങ്ങളെക്കുറിച്ചു കുറിപ്പ് തയ്യാറാക്കുക

 

 

 

 

 

Comments

Popular posts from this blog

LESSON PLAN

Year Plan