ബ്രൂണറുടെ പഠനപദ്ധതികൾ

 

പാഠ്യ പദ്ധതി - ചാക്രികാരോഹണ രീതി ( spiralling)

Ø  പാഠ്യ പദ്ധതി ചാക്രികാരോഹണരീതി(സർപ്പിളാകൃതി) യിൽ ചിട്ടപ്പെടുത്തണമെന്നു ബ്രൂണർ സിദ്ധാന്തിക്കുന്നു. സ്വാഭാവികമായ ഒരു പഠന രീതിയാണിത്.

Ø  നേടിയ അറിവിന്മേൽ നിരന്തരം പുതിയ അറിവ് ചേർത്ത് കൂടുതൽ ആഴത്തിലേക്കും വ്യാപ്തിയിലേക്കും പോവുക എന്നതാണ് ഈ പഠന രീതി കൊണ്ട് അർത്ഥമാക്കുന്നത്.

Ø  ഒരേ കാര്യം തന്നെ പലപ്പോഴും ആവർത്തിച്ചെന്നു വന്നേക്കാം. പക്ഷെ അത് കേവലം പ്രവർത്തനമല്ല മറിച്ചു മുമ്പ് പഠിച്ചകാര്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടു കൂടുതൽ ആഴത്തിലുള്ള പഠനമാണ് സാധ്യമാക്കുന്നത്

Ø  ഏതൊരു ആശയവും നാം സ്വായത്തമാക്കുന്നതു അവയുമായി ബന്ധപ്പെട്ട അനുഭവങ്ങളുമായി പല തവണ സ്വാഭാവികമായി ഇടപഴകുമ്പോഴാണ്. ഇത്‌ ആശയരൂപീകരണത്തെ കൂടുതൽ സ്വാഭാവികവും അർത്ഥപൂർണ്ണവും ദൃഢവുമാക്കുന്നു.

Ø  അതുകൊണ്ടു ഒരു ആശയത്തെ പുതിയ അർത്ഥങ്ങളിലും ഭാവങ്ങളിലും വീണ്ടും വീണ്ടും കണ്ടുമുട്ടുന്ന രീതിയിൽ ആയിരിക്കണം പാഠ്യ പദ്ധതി വികസിപ്പിക്കേണ്ടത് എന്ന് ബ്രൂണർ നിഷ്കർഷിക്കുന്നു.

ഉദാഹരണം:

ജന്തുക്കളുടെ ശാരീരിക പ്രത്യേകതകളും ആഹാരസമ്പാദനവും തമ്മിൽ എങ്ങനെ അവതരിപ്പിക്കാം എന്ന് പരിശോധിക്കാം.

 




 



 

പഠനരീതി  

1.     കണ്ടെത്തൽ പഠനം ( Discovery Learning)

പഠിതാവ് സ്വയം കണ്ടെത്തൽ രീതിയിലൂടെ പഠിക്കുക എന്നതാണ് ബ്രൂണർഅവതരിപ്പിച്ച കണ്ടെത്തൽ പഠനത്തിൻറെ ഉള്ളടക്കം.

ഇതിനായി കുട്ടികൾക്ക് നിരീക്ഷണം , തരാം തിരിക്കൽ , അളക്കൽ, പ്രവചിക്കൽ, വിശദീകരിക്കൽ, നിഗമനത്തിലെത്തൽ തുടങ്ങിയ മാനസിക പ്രക്രിയകൾ ഉപയോഗിച്ച് പഠിക്കാൻ അവസരം നൽകണം.




നേട്ടം

ഓർമ്മിക്കലിനെയും(retention), അഭിപ്രേരണയെയും(motivation ) പഠനാന്തരണത്തെയും(transfer of learning ) പ്രശ്നപരിഹരണത്തെയും (Problem Solving ) സഹായിക്കുന്നത് കണ്ടെത്തൽ പഠനമാണ്.

കണ്ടെത്തൽ പഠനരീതി എങ്ങനെ?

ഈ പഠനരീതി പ്രകാരം കുട്ടികളുടെ മുമ്പാകെ പ്രശ്‌നവതരണം നടത്തുകയാണ് വേണ്ടത്. പ്രശ്‌നപരിഹരണത്തിനുള്ള അന്വേഷണങ്ങൾ കുട്ടികളുടെ ഭാഗത്തുനിന്നുണ്ടാകണം.

പ്രശ്നപരിഹരണ രീതിയിലുള്ള പഠനത്തിന് മൂന്നു തലങ്ങളുണ്ട്

§  പ്രവർത്തോനോന്മുഖത സൃഷ്ടിക്കാൻ

§  പഠിതാക്കളെ പ്രവർത്തനത്തിന് പ്രചോദിപ്പിക്കൽ.

§  പ്രവർത്തനതത്പരത നിലനിർത്തൽ

§  ആരംഭിച്ച പ്രവർത്തനത്തിനുള്ള താല്പര്യം കെടാതെ പ്രോജ്ജ്വലിപ്പിച്ചു  നിർത്തൽ

മാർഗനിർദേശം

v  ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ തിരിച്ചറിവോടെ പ്രവർത്തനത്തിന് ആവശ്യമായ ദിശാബോധം രൂപീകരിക്കൽ. പ്രശ്നപരിഹരണത്തിൽ നൽകുന്ന പ്രശ്നമാണ്

v  പ്രവർത്തനത്തിലേക്ക് നയിക്കുന്ന പ്രചോദക ഘടകം. ഇതുപലവിധത്തിലുള്ള പ്രവർത്തനങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും കണ്ടെത്തലിലേക്കും നയിക്കും.

കണ്ടെത്തലിലൂടെയുള്ള പഠനത്തിൻറെ പ്രസക്തി

o    കണ്ടെത്തലിലൂടെയുള്ള പഠനത്തിൻറെ പ്രസക്തി ബ്രൂണർ ശക്തമായി ഉദ്ധരിച്ചു കേൾക്കാറുള്ള പഠിക്കാൻ പഠിക്കൽ( learning to learn) എന്ന പ്രയോഗം ബ്രൂണറുടെ പഠനങ്ങളിലൂടെയാണ് പ്രസിദ്ധമായത്.

o    വിജ്ഞാന വിസ്ഫോടനവുമായി പൊരുത്തപ്പെടണമെങ്കിൽ ഓരോ പഠിതാവും എന്ത് പഠിക്കണം എന്നതുപോലെ പ്രധാനപ്പെട്ടതാണ് എങ്ങനെ പഠിക്കണം എന്നതും.

o    പാഠ്യവസ്തുവിനെക്കുറിച്ചുള്ള കേവലമായ പഠനത്തേക്കാൾ പ്രസക്തവും ഫലപ്രദവുമാണ് കണ്ടെത്തലിലൂടെയുള്ള പഠനമെന്ന് ബ്രൂണർ അഭിപ്രായപ്പെടുന്നു.


 

Air exerts pressure

 


2.     ആശയദാന മാതൃക (concept attainment model)

കണ്ടെത്തൽ പഠനരീതിയിൽ അധിഷ്ടിതമാണ് ആശയദാന മാതൃക. മികച്ച രീതിയിൽ ആശയങ്ങൾ ഉൾകൊള്ളുന്നതിനും അതോടൊപ്പം വിഷയവിശാലതയിൽ നിന്ന് വിവരങ്ങളെ സംഘടിതമാക്കി ഓരോ വികാസഘട്ടത്തിനും അനുയോജ്യമായ രീതിയിൽ പഠിതാക്കൾക്ക് ഫലപ്രദമായി നൽകുന്നതിനും ഈ രീതി ഉപയുക്തമാണ്.

 ഒരേ വർഗ്ഗത്തിൽപ്പെട്ടവയെ മറ്റുള്ളവയിൽ നിന്നും വേർതിരിക്കാനുള്ള ഗുണവിശേഷതകൾ (attributes). കണ്ടെത്താനുള്ള അന്വേഷണത്തിലൂടെയാണ് ആശയദാനം നടക്കുക.

ഗുണവിശേഷതകളുടെ സാജാത്യവൈജാത്യങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ ആശയത്തെയും സംബന്ധിച്ച വ്യക്തമായ ധാരണ രൂപീകരിക്കാൻ പഠിതാവിനു കഴിയണം.

ഒരേ വർഗ്ഗത്തിൽ പെടുത്താൻ കഴിയുന്ന പൊരുത്തമുള്ള ഉദാഹരണങ്ങളും(positive exemplars)  ഉൾപ്പെടുത്താനാവാത്ത വിരുദ്ധസ്വഭാവമുള്ള ഉദാഹരണങ്ങളും (negative exemplars) ഉണ്ടാവും. അവയെ തരംതിരിക്കൽ പ്രക്രിയയിൽ ആവശ്യാനുസരണം ഉപയോഗിച്ചുകൊണ്ട് ആശയദാനം നടത്തുന്നു.

തന്റെ ചുറ്റുപാടുമുള്ള വസ്തുക്കളെയും ജന്തുക്കളെയും സസ്യങ്ങളെയും ക്രമമായി വേർതിരിക്കുന്നതും ഓരോ ആശയത്തിനകത്തും ഉപആശയങ്ങൾ ഉൾപ്പെടുത്തുന്നതും ഇത്തരത്തിലാണ്.

                             



ഘട്ടങ്ങൾ

ü  നിരീക്ഷണം

ü  താരതമ്യം+

ü  തരംതിരിക്കൽ

ü  നിഗമനത്തിലെത്തൽ.

 

ആശയദാന മാതൃക യുടെ പ്രസക്തി

പഠനത്തിൻറെ അടിസ്ഥാനതലം ആശയരൂപീകരണമാണെന്നും അതിൻറെ സഹായമില്ലാതെ ഉയർന്നഘട്ടങ്ങളിലേക്കു എത്തുക സാധ്യമല്ല എന്നും എല്ലാവരും പൊതുവെ സമ്മതിക്കുന്ന കാര്യമാണ്.

ഓരോ വ്യക്തിയും ലോകത്തെ വ്യാഖ്യാനിക്കുന്നതു സാജാത്യവൈജാത്യങ്ങൾ അടിസ്ഥാനമാക്കിയാണ്. ഓരോ വ്യക്തിയും ലോകത്തെ വ്യാഖ്യാനിക്കുന്നത് സാജാത്യവൈജാത്യങ്ങൾ അടിസ്ഥാനമാക്കിയാണ്.

വിവരങ്ങളെ വിശകലനം ചെയ്യുന്നതും നിഗമനങ്ങളിൽ എത്തിച്ചേരുന്നതും ഈ തരംതിരിക്കൽ അല്ലെങ്കിൽ വർഗ്ഗീകരിക്കൽ എന്ന പ്രക്രിയയിലൂടെയാണ് .

എന്ത് പഠിച്ചാലും അത് സംപ്രത്യയതലത്തിൽ പഠിക്കണം എന്നതാണ് പൊതുസ്വീകാര്യമായ അഭിപ്രായം.

അർത്ഥബോധത്തോടുകൂടി പഠിച്ചു അത് സ്വാംശീകരിക്കുമ്പോഴാണ്‌ അഥവാ പഠിച്ചത് പ്രയോഗിക്കുമ്പോഴാണ് സംപ്രത്യാത്മകമാകുന്നത്.

ബ്രൂണറുടെ ആശയങ്ങളുടെ പഠനപരമായ പ്രസക്തി

1 . പഠനപ്രക്രിയയുടെ അവിഭാജ്യ ഘടകങ്ങൾ

പഠിതാക്കൾ അനുഭവങ്ങളും ആശയങ്ങളും പങ്കുവെക്കൽ ( sharing)

കൊടുക്കൽ വാങ്ങൽ(negotiayion)

കണ്ടെത്തൽ (discovery and invention)

 

2 . അദ്ധ്യാപകൻ

v  അദ്ധ്യാപകൻ ഒരു പഠനപങ്കാളി( co – learner )

v  പഠനത്തെ സുഗമമാക്കുന്ന ആൾ ( Facolitator )

v  പ്രശ്നപരിഹാരകൻ (diagnostition)

v  ജനാധിപത്യവാദിയായ സംഘത്തലവൻ (democratic leader) എന്നീ നിലകളിൽ പ്രവർത്തിക്കണം

3. പഠനരീതികൾ

v  കണ്ടെത്തൽ പഠനം

v  സഹകരണാത്മക പഠനം

v  സംവാദാത്മക പഠനം

v  സഹവർത്തിത പഠനം

4. മികച്ച പഠനത്തിന് ആവശ്യമായ കാര്യങ്ങൾ

Ø  പഠനോന്മുഖത സൃഷ്ടിക്കൽ

Ø  കുട്ടിക്ക് അനായാസം വിജ്ഞാനം സ്വായത്തമാക്കാൻ -കഴിയുംവിധം പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്താൻ

Ø  അവയെ ഏറ്റവും ഫലപ്രദമായ രീതിയിൽ അവതരിപ്പിക്കൽ 

Ø  അനുയോജ്യമായ സമ്മാനങ്ങൾ നൽകൽ

പ്രവർത്തനം

ബ്രൂണറുടെ പഠനാശയങ്ങൾ വിവരിക്കുക

* പഠനം എന്നത് ഒരു സാമൂഹിക പ്രക്രിയയാണ്

* ആശയങ്ങൾ സ്വായത്തമാക്കലാണ് പഠനം

* എന്ത് പഠിക്കുക എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് എങ്ങനെ പഠിക്കുക

* യാന്ത്രികമായ പ്രവർത്തനവും അനുകരണവും പഠനത്തെ തടസ്സപ്പെടുത്തുന്നു

അവർത്തനപാഠം

1.  ബ്രൂണർ സിദ്ധാന്തിക്കുന്ന പാഠ്യപദ്ധതിയെപ്പറ്റി വിവരിക്കുക .

2.  കണ്ടെത്തൽ പഠനം പ്രശ്നപരിഹരണത്തെ സഹായിക്കുന്നു. ഉദാഹരണം സഹിതം വ്യക്തമാക്കുക.

 

 

 

Comments

Popular posts from this blog

LESSON PLAN

Year Plan