പ്രോജക്ട് രീതി(Project Method)

 

Lesson Notes 3

പ്രോജക്ട് രീതി(Project Method)

ഒരു യഥാർത്ഥ ജീവിത പ്രശ്നമോ സാന്ദർഭികമായി വരുന്ന പ്രശ്നമോ നിശ്ചിത സമയപരിധിക്കുള്ളിൽ അപഗ്രഥിച്ചു പരിഹാരം കണ്ടത്തുന്ന ഒരു പ്രക്രിയയാണ്.

ജോണ് ഡ്യുയിയുടെ പ്രയോഗികവാദവുമായി ബന്ധമുള്ള ഒരു രീതിയാണ്.

പ്രോജക്ട് രീതിയുടെ പ്രത്യേകതകൾ

 

പ്രശ്നം(problem based) :

പഠിതാക്കൾ നേരിടുന്നപ്രശ്നപരിഹരണത്തിനു വേണ്ടിയുള്ളതാണ്. പ്രശ്നത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് പ്രോജക്ടരീതിയുടെ ആദ്യഘട്ടം

ഉദ്ദേശ്യം (objective based):

ഉദ്ദേശം സംബന്ധിച്ചു പഠിതാക്കൾക്ക്  കൃത്യമായ ധാരണയുണ്ടായിരിക്കും.

 

പ്രവർത്തനം(activity based):

ഉദ്ദേശം കൃത്യമായാൽ അനുകൂലമായ   പഠനാന്തരീക്ഷത്തിൽ ആസൂത്രണത്തിലൂടെയും ചർച്ചയിലൂടെയും സംഘപ്രവർത്തനങ്ങളിലൂടെയും പഠനം തുടങ്ങുന്നു.

യാഥാർഥ്യം(realistic):  

ഫലപ്രദമായ പഠനത്തിന് യഥാർത്ഥമായ ജീവിത സന്ദർഭം ഒരുക്കണം.

 

സ്വാതന്ത്ര്യം(freedom):  

ഫലപ്രദമായ പഠനത്തിന് സ്വതന്ത്രമായ പഠനത്തിന്അവസരമൊരുക്കണം

 

ഉപയോഗം (usability):  

നേടിയ അറിവ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കണം

 

ഉദ്ഗ്രഥനം (integration):

ഒരു പ്രശ്നം പരിഹരിക്കുന്നതിന് വിവിധവിഷയങ്ങളുടെ ഉദ്ഗ്രഥനം നടക്കണം

ജനാധിപത്യ മൂല്യങ്ങൾ : (Democratic values): 

ആശയങ്ങൾ കൊടുത്തും വാങ്ങിയുമാണ് പ്രോജക്ട് രീതി മുന്നേറുന്നത്. ചർച്ച, സംവാദം എന്നീ ജനാധിപത്യ  രീതികൾ ഇതിൻറെ ഭാഗമാണ്.

 

പ്രോജക്ട് രീതിയുടെ മികവുകൾ

·        സജീവമായ പഠനപ്രക്രിയയാണ്.

·        സമ്പൂർണ പങ്കാളിത്തം

·        സമഗ്ര വ്യക്തിത്വ വികസനം

·        നേടുന്ന അറിവ് ഭാവിജീവിതത്തിൽ സഹായകമാകുന്നു.

·        പൂർണ സ്വര്യം അനുഭവിക്കുന്നു.

·        ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും ഉയർത്തുന്നു.

·        സാമൂഹ്യഗുണങ്ങൾ ആർജിക്കുന്നു.

·        പഠനത്തിൽ ആന്തരിക പ്രചോദനം ലഭിക്കുന്നു.

·        തുടർ പഠനത്തെ സഹായിക്കുന്നു.

·        യഥാർത്ഥ ജീവിത സന്ദർഭങ്ങൾ പഠനത്തിന് കാരണമാകുന്നു.

·        ലക്ഷ്യത്തിലെത്താൻ കൃത്യതയോടെ പ്രവർത്തനങ്ങൾ ചെയ്യുന്നു

ആഗമന നിഗമന രീതി (Inductive and Deductive Method)

ആഗമന രീതിയിൽ ഉദാഹരണങ്ങളിൽ നിന്നും പൊതുതത്വത്തിലേക്കും നിഗമന രീതിയിൽ പൊതുതത്വത്തിൽ നിന്ന് ഉഹരണങ്ങളിലേക്കു എത്തിച്ചേരുന്നു. Deductive Method – General to Particular Inductive Method Particular to General

ആഗമനരീതി (Inductive Method)

Ø  ഉദാഹരണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും പൊതുതത്വത്തിലേക്കു എത്തിച്ചേരുന്ന പഠനരീതിയാണ്.

Ø  പഠിതാവിൻറെ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും ആശയരൂപീകരണം നടക്കുന്നു.

Ø  സ്വാഭികമായി അറിവ് സ്വായത്തമാക്കുന്നു.

Ø  പഠിതാവ് തൻറെ ബുദ്ധി, മുന്നനുഭവം, ചിന്താശേഷി എന്നിവ പ്രയോജനപ്പെടുത്തുന്നു.

Ø  സ്വന്തമായി ആശയം രൂപപ്പെടുത്തുന്നതിനാൽ ദീർഘകാലം ഓർമയിൽ നിലനിർത്താൻ കഴിയുന്നു.

Ø  നിശ്ചിത വിഷയത്തിൽ കാഴ്ചപ്പാട് രൂപീകരിക്കാനും അതുവഴി ആശയഗ്രഹണം എളുപ്പമാക്കാനും കഴിയുന്നു.

Ø  ശിശുകേന്ദ്രിത പഠനരീതിയാണ്.

പരിമിതികൾ

v  സമയക്കൂടുതൽ, ഭാവന, സർഗാത്മകത എന്നിവ ആവശ്യമായി വരുന്നു.

v  കൂടുതൽ അദ്ധ്യാപന വൈദഗ്ദ്യം ആവശ്യമാണ്.

v  പൊതുതത്വത്തിലെത്താൻ സൂക്ഷ്മമായ വിശകലന ബുദ്ധി ആവശ്യമാണ്.

നിഗമനരീതി(Deductive Method)

*      ആദ്യം സിദ്ധാന്തം അഥവാ നിയമം അവതരിപ്പിക്കുകയും പിന്നീട് സന്ദർഭങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും ആശയം വിശദമാക്കുന്ന രീതിയാണ്.

*      വിനിമയം ചെയ്യപ്പെടുന്ന ആശയങ്ങൾ മുൻകൂട്ടി നിശ്ചയിക്കപ്പെട്ടവയായിരിക്കും.

*      വ്യവഹാരവാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതിയിൽ പ്രയോജനപ്പെടുന്നു.

*      അദ്ധ്യാപക കേന്ദ്രിത രീതിയാണ്.

*      കുറഞ്ഞസമയത്തിനുള്ളിൽ ആശയം വിശദീകരിക്കാൻ കഴിയുന്നു.

*     ആശയങ്ങൾ കേട്ടുപഠിക്കുന്നു.

DGP - IPG

പരിമിതികൾ

§  കുട്ടി സ്വയം അറിവ് നിർമ്മിക്കുന്നില്ല

§  കുട്ടികളിൽ ആശ്രിതത്വം വളർത്തുന്നു.

§  സാമൂഹിക ജ്ഞാന നിർമ്മിതി വാദത്തിലധിഷ്ഠിതമായ പാഠ്യപദ്ധതിക്ക് യോജിക്കുന്നില്ല.

പ്രഭാഷണരീതി

Ø  കുട്ടികളിൽ വിവരം നിറയ്ക്കുവാൻ ലക്ഷ്യമിടുന്ന ഒരു അദ്ധ്യാപക കേന്ദ്രിത പഠനരീതിയാണ്.

Ø  അദ്ധ്യാപകൻ സംസാരിക്കുകയും കുട്ടികൾ കേൾവിക്കാരുമായിരിക്കും.

Ø  വിഷയത്തെക്കുറിച്ചുള്ള പൊതുവിവരങ്ങൾ നൽകുന്നതിന്.

Ø  നിർദേശങ്ങൾ നൽകുന്നതിന്

Ø  അടിസ്ഥാന മനോഭാവത്തിൽ മാറ്റം വരുത്തുന്നതിന്.

Ø  ചെലവുകുറഞ്ഞ രീതിയാണ്.

Ø  കൂടുതൽ പേരെ ഒരേ സമയം ഉൾക്കൊള്ളുന്നു.

Ø  മറ്റു പഠനോപകരണങ്ങൾ,ലാബ്, ലൈബ്രറി ഒന്നും തന്നെ ആവശ്യമില്ല

Ø  വേഗത്തിൽ അറിവ് വിനിമയം ചെയ്യുന്നു.

Ø  അഭിപ്രേരണ വർധിപ്പിക്കുകയും സര്ഗാത്മകചിന്തനത്തെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

പ്രഭാഷണരീതിയുടെ  4 ധർമങ്ങൾ (Washey, Edgar B, Wronski, Stanley എന്നിവരുടെ അഭിപ്രായത്തിൽ)

1.       കുട്ടികളിൽ താല്പര്യമുണർത്തുന്നതിന്

2.       വ്യക്തതവരുത്തുവാൻ

3.       അവലോകനം ചെയ്യുവാൻ

4.       വിപുലീകരിക്കാൻ

പ്രഭാഷണത്തെ വിലയിരുത്തുമ്പോൾ

·        പ്രഭാഷകൻറെ ഉള്ളടക്ക ധാരണ

·        ഭാഷ നൈപുണി

·        അവതരണത്തിലെ സുതാര്യത.

·        ദൃശ്യ ശ്രവ്യ ഉപകരണങ്ങളുടെ ഉപയോഗം

·        കുട്ടികളുടെ ശ്രദ്ധയും ബൗദ്ധിക പങ്കാളിത്തവും.

ആവർത്തനപാഠം

1.       പ്രഭാഷണരീതിയുടെ ഗുണങ്ങൾ വിശദീകരിക്കുക?

2.       ആഗമന നിഗമന രീതികളെ താരതമ്യം ചെയ്യുക.

 

 

Comments

Popular posts from this blog

LESSON PLAN

Year Plan